ADVERTISEMENT

നിക്ഷേപത്തിന് ഒരുങ്ങുന്നതിനുമുൻപ് കമ്പനികൾക്കുണ്ടായിരിക്കേണ്ട ഗുണഗണങ്ങൾ വിശകലനം ചെയ്യേണ്ടതെങ്ങനെയെന്ന് കഴിഞ്ഞ ലക്കങ്ങളിൽ പരിശോധിച്ചല്ലോ. ഇനി ഏറ്റവും പ്രധാനപ്പെട്ട കണക്കുകളുടെ വിശകലനത്തിലേക്കു വരാം. കമ്പനിയുടെ വാർഷിക റിപ്പോർട്ട് തരപ്പെടുത്തി ലാഭനഷ്ട കണക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങളും സംഖ്യകളും വിശകലനം ചെയ്യുക വഴി കമ്പനി അടിസ്ഥാനപരവും വസ്തുതാപരവുമായി ശക്തമാണോ അല്ലയോ എന്ന് ഒരളവു വരെ തിരിച്ചറിയാൻ സാധിക്കുന്നതാണ്. സംഖ്യകളുമായി ബന്ധപ്പെട്ട ഏതാനും ചില വിശകലന മാർഗങ്ങൾ പരിചയപ്പെടുത്താം.

ലാഭവുമായി ബന്ധപ്പെട്ട അനുപാതങ്ങൾ

ഉപയോക്താക്കൾ, ഓഹരി ഉടമകൾ, ജീവനക്കാർ എന്നീ വിഭാഗങ്ങളുടെയെല്ലാം താൽപര്യങ്ങൾ സംരക്ഷിച്ച് മികച്ച രീതിയിൽ ലാഭമെടുത്ത് മുന്നോട്ടുപോവുക എന്നതാണ് ഏതൊരു കമ്പനിയും ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ലാഭം നേടിയെടുക്കാൻ കമ്പനി അതിന്റെ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ലാഭവുമായി ബന്ധപ്പെട്ട അനുപാതങ്ങൾ അതിനുള്ള സൂചനകളാണ് നിക്ഷേപകർക്ക് നൽകുന്നത്.

company

കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ലഭ്യമാവുന്ന ബാലൻസ്ഷീറ്റും ലാഭ നഷ്ടക്കണക്കുകളുമായി ബന്ധപ്പെട്ട സംഖ്യകളും പരിശോധിച്ച് റേഷ്യോകൾ കണ്ടെത്താവുന്നതേയുള്ളൂ. ഒരേ വ്യവസായത്തിൽ പെട്ട മറ്റു കമ്പനികളുടെ അനുപാതങ്ങളുമായി താരതമ്യ പഠനവും ആവാം. ലാഭവുമായി ബന്ധപ്പെട്ട പ്രധാന റേഷ്യോകൾ നോക്കാം. 

കെ.സി. ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്) 

Content highlights: Company profit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com