ADVERTISEMENT

ന്യൂഡൽഹി∙ ടെലികോം കമ്പനിയായ വോഡഫോൺ–ഐഡിയയുടെ (വി) 33% ഓഹരി കേന്ദ്രസർക്കാർ ഏറ്റെടുക്കാനുള്ള നീക്കത്തിന് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ പച്ചക്കൊടി. 25 ശതമാനത്തിനു മുകളിൽ ഓഹരി ഏറ്റെടുക്കുമ്പോൾ കമ്പനിയുടെ നിലവിലെ ഓഹരിഉടമകൾക്ക് 'ഓപ്പൺ ഓഫർ' നൽകണമെന്ന വ്യവസ്ഥ സെബി ഇളവു ചെയ്തു നൽകി. നിലവിലെ ഓഹരി ഉടമകൾക്ക് ലാഭമുണ്ടാക്കി പുറത്തേക്ക് (എക്സിറ്റ്) പോകാൻ അവസരം നൽകുകയാണ് ഓപ്പൺ ഓഫറിന്റെ പ്രധാന ലക്ഷ്യം. വിയുടെ ഓഹരികൈമാറ്റം പൊതുതാൽപര്യം സംരക്ഷിക്കാനുള്ള നീക്കമെന്ന് വിലയിരുത്തിയാണ് സെബി ഇളവ് നൽകിയത്. 

സർക്കാരിന് വിയുടെ മാനേജ്മെന്റിന്റെ ഭാഗമാകാൻ താൽപര്യമില്ലാത്തുകൊണ്ട് നിലവിലെ ഭരണസംവിധാനത്തിൽ മാറ്റം വരില്ല.സ്പെക്ട്രം നിരക്ക്, അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) ഇനങ്ങളിൽ കേന്ദ്രത്തിനു നൽകാനുള്ള തുകയുടെ പലിശയുടെ മൂല്യത്തിനുള്ള ഓഹരികളാണു കമ്പനി കൈമാറുന്നത്. കൈമാറ്റം പൂർത്തിയാകുമ്പോൾ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസർക്കാർ മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com