ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ് സേവനത്തിലൂടെ മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ എൻഇഎഫ്ടി (നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) സൗകര്യം ഏർപ്പെടുത്തി. എല്ലാ ബ്രാഞ്ചുകൾക്കും ഒരു ഐഎഫ്‍എസ് കോഡായിരിക്കും– IPOS0000DOP. 

പോസ്റ്റ് ഓഫിസ് കൗണ്ടർ വഴി 10,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 2.5 രൂപയാണ് സർവീസ് ചാർജ്. 10,000 മുതൽ 1 ലക്ഷം രൂപയ്ക്ക് 5 രൂപ, 1 ലക്ഷം മുതൽ 2 ലക്ഷം വരെ 15 രൂപ, 2 ലക്ഷത്തിനു മുകളിൽ 25 രൂപ എന്നിങ്ങനെയാണ് നിരക്ക്. പുറമേ ജിഎസ്ടിയും ഈടാക്കും. ഇ–ബാങ്കിങ്, എം–ബാങ്കിങ് സംവിധാനത്തിലൂടെയാണെങ്കിൽ ചാർജ് ഇല്ല. ഒറ്റത്തവണ പരമാവധി 2 ലക്ഷം വരെ അയയ്ക്കാം. ഒരു ദിവസം 5 ഇടപാടുകൾ നടത്താം. ഒരു ദിവസം പരമാവധി അയയ്ക്കാവുന്നത് 10 ലക്ഷം രൂപ. രാത്രി 8 മുതൽ രാവിലെ 8 വരെ 2 ലക്ഷം രൂപ വരെ മാത്രമേ അയയ്ക്കാനാവൂ.

English Summary: NEFT, RTGS facility to be available for post office savings account holders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com