ADVERTISEMENT

കൊച്ചി∙ യുകെ ആസ്ഥാനമായ ഗ്ലോബൽ ഫിൻടെക് പ്ലാറ്റ്ഫോം കമ്പനിയായ ക്രോസ്പേയുടെ സേവനങ്ങൾ അടുത്ത വർഷം ഇന്ത്യയിൽ ലഭ്യമാകുമെന്നു സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ രാകേഷ് കുര്യൻ പറഞ്ഞു. കോഴിക്കോട് അടങ്ങാപുരം കുടുംബാംഗമായ രാകേഷ് 2016 ലാണു ക്രോസ്പേ ആരംഭിച്ചത്. അതിനു മുൻപ് അദ്ദേഹം ആരംഭിച്ച മണി ട്രാൻസ്ഫർ റീട്ടെയിൽ – ഓൺലൈൻ പ്ലാറ്റ്ഫോം ‘ഈസ്റെമിറ്റ് യുകെ’ പിന്നീടു ബാങ്കായി മാറി. 

നിലവിൽ യുകെയിൽ നിന്ന് 70 ലേറെ രാജ്യങ്ങളിലേക്കു പണം അയക്കാൻ ക്രോസ്പേ മുഖേന കഴിയും. വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവയ്ക്കു പുറമേ, ടെലിഫോൺ വഴിയും പണം അയക്കാനുള്ള സൗകര്യമാണു ക്രോസ്പേ യുകെയിൽ ലഭ്യമാക്കുന്നത്. ക്രോസ്പേയുടെ െടക്നിക്കൽ സപ്പോർട്ട് – ബിപിഒ സേവനങ്ങൾ ലഭ്യമാക്കുന്നത് കൊച്ചിയിലെ ബാക്ക് ഓഫിസിൽ നിന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com