ADVERTISEMENT

കൊച്ചി∙ രണ്ടര മാസത്തിനിടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിലെ 13,137 സംരംഭങ്ങൾ റജിസ്റ്റർ ചെയ്തതോടെ ഈ സാമ്പത്തിക വർഷം ഒരു ലക്ഷം   സംരംഭങ്ങൾ (എംഎസ്എംഇ) എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം എത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലെ എംഎസ്എസ്ഇകൾക്ക് രാജ്യവ്യാപക വിപണി ഉറപ്പാക്കാൻ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന പ്രദർശന മേളയായ വ്യാപാർ 2022 കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വ്യാപാർ ബയർ സെല്ലർ ഡയറക്ടറിയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ ഡയറക്ടർ എസ്.ഹരികിഷോർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ ബിപ് സി.ഇ.ഒ എസ്. സൂരജ്, ഫിക്കി ചെയർമാൻ ദീപക് എൽ. അസ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് എന്നിവർ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം ബയർമാരും മൂന്നൂറിലധികം എംഎസ്എംഇ പ്രമോട്ടർമാരും പങ്കെടുക്കുന്നുണ്ട്. നാളെ രണ്ട് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com