ADVERTISEMENT

ന്യൂഡൽഹി∙ 5ജി ഉപയോക്താക്കളുടെ എണ്ണം  ഇന്ത്യയിൽ കുതിച്ചു കയറുമെന്ന് റിപ്പോർട്ട്. 2027 ആകുന്നതോടെ വരിക്കാർ 50 കോടിയിലെത്തുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ടിൽ പറയുന്നു. മൊത്തം മൊബീൽ വരിക്കാരിൽ 39 ശതമാനം വരും ഇത്. 2021ലെ കണക്കനുസരിച്ച് പ്രതിമാസ  ഡേറ്റ ഉപയോഗം 20 ജിബിയാണ്.  2027ൽ ഇത് 50 ജിബിയിലെത്തുമെന്നും കണക്കാക്കുന്നു. ആഗോള തലത്തിൽ 5ജി വരിക്കാർ 440 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അടുത്ത 5 വർഷത്തിനുള്ളിൽ 5ജി ഉപയോക്താക്കളിൽ വടക്കേ അമേരിക്ക മുന്നിലെത്തും. 10 വരിക്കാരിൽ 9 പേരും 5ജിയിലേക്ക് മാറും. ഈ വർഷം അവസാനത്തോടെ ആഗോള തലത്തിൽ വരിക്കാർ 100 കോടി കടക്കും.  സേവനത്തിന്റെ മികവിനേക്കാൾ 5ജിയുടെ നിരക്കാവും ഇതിന്റെ വിജയം നിർണയിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.  നിലവിൽ ഇന്ത്യയിൽ മൊത്തം വരിക്കാരിൽ 68 ശതമാനമാണ് 4ജി ഉപയോഗിക്കുന്നത്. 2027ൽ ഇത് 55 ശതമാനമായി കുറയുമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com