ന്യൂഡൽഹി∙ ജൂലൈ 1 മുതൽ ക്രിപ്റ്റോ കറൻസിയടക്കം എല്ലാത്തരം ഡിജിറ്റൽ വെർച്വൽ ആസ്തികൾക്കും 1 ശതമാനം ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ബാധകമായിരിക്കും. ബജറ്റിൽ പ്രഖ്യാപിച്ച തീരുമാനമാണിത്. ഒരു വർഷം 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കാണ് ടിഡിഎസ്. ക്രിപ്റ്റോ വരുമാനത്തിനും മറ്റും ഏപ്രിൽ 1 മുതൽ 30 ശതമാനം നികുതി ബാധകമാക്കിയിരുന്നു.
നഷ്ടത്തിലാണു ക്രിപ്റ്റോ ഇടപാടെങ്കിലും ടിഡിഎസ് ചുമത്തും. ഉദാഹരണത്തിന് 500 രൂപയുടെ ക്രിപ്റ്റോ ആസ്തി 10 രൂപയുടെ നഷ്ടത്തിൽ വിറ്റാലും മൊത്തം തുകയുടെ ഒരു ശതമാനമായ 5 രൂപ ടിഡിഎസ് ആയി കണക്കാക്കും. ഒരിടപാടിൽ നഷ്ടമുണ്ടായെന്നു കരുതി അത് മറ്റൊരു ഇടപാടുമായി അഡ്ജസ്റ്റ് (സെറ്റ്–ഓഫ്) ചെയ്യാനാകില്ല.