ADVERTISEMENT
മുംബൈ∙ ഓഹരി വിപണിയിൽ പ്രതീക്ഷയോടെ ആഴ്ചത്തുടക്കം. തുടർച്ചയായ മൂന്നാം വ്യാപാരദിനമായ ഇന്നലെയും വിപണി നേട്ടമുണ്ടാക്കി. സൂചികകൾ രണ്ടാഴ്ചയ്ക്കിടെയുള്ള ഉയർന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഐടി, ബാങ്കിങ്, എഫ്എംസിജി ഓഹരികളിൽ മുന്നേറ്റമുണ്ടായി. നാണ്യപ്പെരുപ്പഭീതിയിൽ അയവുവന്നതോടെ ആഗോള വിപണികളിൽ ഉണർവ് പ്രകടമായതാണ് കാരണം. സെൻസെക്സ് 433.30 പോയിന്റ് ഉയർന്ന്  53,161.28ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 132.80 പോയിന്റ് കൂടി 15,832.05ലും ക്ലോസ് ചെയ്തു. മൂന്നു ദിവസമായുള്ള മുന്നേറ്റത്തിൽ സെൻസെക്സ് 1378 പോയിന്റിന്റെ നേട്ടമുണ്ടാക്കി. നിഫ്റ്റി നേടിയത് 418 പോയിന്റ് വർധനയാണ്. അതേസമയം വിദേശ നിക്ഷേപകർ ഓഹരി വിറ്റഴിക്കുന്നത് തുടരുകയാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com