ADVERTISEMENT

കൊച്ചി∙ പായ്ക്കറ്റിലാക്കി വിൽക്കുന്ന തൈര്, മോര്, ലസി, പനീർ, തേൻ, ശർക്കര, പപ്പടം തുടങ്ങിയവയ്ക്കു ജിഎസ്ടി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ നിത്യോപയോഗ സാധനങ്ങളായ ഇവയ്ക്കെല്ലാം വില കൂടും. നിലവിൽ 28 രൂപയുള്ള 200 ഗ്രാമിന്റെ മിൽമ തൈരിന് ജിഎസ്ടി നടപ്പാക്കിയാൽ ഒന്നര രൂപയോളം വർധിക്കും. ഇതുവരെ ജിഎസ്ടി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് 5% ജിഎസ്ടിയാണ് ഏർപ്പെടുത്തുന്നത്. 18 മുതൽ വില വർധന പ്രാബല്യത്തിൽ വരും.

പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുപൊടി, മറ്റു ധാന്യപ്പൊടികൾ, ഫ്രീസ് ചെയ്തതല്ലാത്ത, പായ്ക്കറ്റിലാക്കിയ മീൻ, ഇറച്ചി തുടങ്ങിവയ്ക്കെല്ലാം ജിഎസ്ടി ഈടാക്കാനാണ് തീരുമാനം. ഇവയുടെ ബ്രാൻഡഡിനു ബ്രാൻഡഡ് അല്ലാത്തവയ്ക്കും ഇതോടെ വില കൂടും. വില വർധനയിൽ നട്ടം തിരിയുന്ന ഹോട്ടലുകൾക്കും ഇതു വലിയ നഷ്ടമുണ്ടാക്കും. വെജിറ്റേറിയൻ ഹോട്ടലുകളിലാണ് തൈര്, പനീർ, പപ്പടം തുടങ്ങിയവയ്ക്ക് ഏറ്റവും കൂടുതൽ ചെലവ്. ബോർഡ് യോഗം ചേർന്നു മാത്രമേ ഉൽപന്നങ്ങളുടെ വില വർധന സംബന്ധിച്ച തീരുമാനമെടുക്കൂ എന്നു മിൽമ എറണാകുളം മേഖല ജില്ലാ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com