ADVERTISEMENT
മുംബൈ∙ വിദേശ നാണ്യത്തിന്റെ വരവ് വർധിപ്പിക്കാൻ ചട്ടങ്ങളിൽ ഇളവു നൽകി റിസർവ് ബാങ്ക്. വിദേശത്തുനിന്നുള്ള വാണിജ്യ കടമെടുപ്പ്(ഇസിബി) പരിധി പ്രതിവർഷം 75 കോടി ഡോളർ എന്നത് 150 കോടി ഡോളറാക്കി ഉയർത്തി. വിദേശ ഓഹരി നിക്ഷേപകർക്ക് ഹ്രസ്വകാല കോർപറേറ്റ് കടപ്പത്രങ്ങൾ, കൂടുതൽ സർക്കാർ ബോണ്ടുകൾ എന്നിവ വാങ്ങാമെന്നത് അടക്കമുള്ള ഇളവുകളും നൽകി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഈ വർഷം ഇതുവരെ നേരിട്ടത് 6 ശതമാനം ഇടിവ്. വിദേശനാണ്യ കരുതൽ ശേഖരത്തിൽ  9 മാസത്തിനിടെ 5000 കോടി ഡോളറിന്റെ കുറവുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com