ADVERTISEMENT

ന്യൂഡൽഹി∙ ഓൺലൈൻ വ്യാപാര കമ്പനിയായ സ്നാപ്ഡീൽ കേന്ദ്രസർക്കാർ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇ–കൊമേഴ്സ് ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൾ കൊമേഴ്‌സിന്റെയും (ഒഎൻഡിസി) ഭാഗമാകുന്നു. ഒരു ഇ–കൊമേഴ്സ് പ്ലാറ്റ്ഫോം ഔദ്യോഗികമായി സർക്കാർ ശൃംഖലയുടെ കൂടി ഭാഗമാകുന്നത് ആദ്യമാണ്. ആമസോൺ അടക്കമുള്ള പ്ലാറ്റ്ഫോമുകളും ഒഎൻഡിസിയുടെ ഭാഗമാകാൻ ചർച്ച നടത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഓഗസ്റ്റ് പകുതിയോടെ 2,500 നഗരങ്ങളിൽ സ്നാപ്ഡീലിന്റെ പിന്തുണയോടെ ഒഎൻഡിസി എത്തും. പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഇ– കൊമേഴ്സ് മേഖലയിൽ ഒഎൻഡിസി. അതായത് ഗൂഗിൾ പേ, പേയ്ടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ വ്യത്യാസമില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്താമെന്നതു പോലെ പ്ലാറ്റ്ഫോം കേന്ദ്രീകൃതമല്ലാതെ ഉൽപന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com