ADVERTISEMENT

നവജാത ശിശുക്കൾക്കുള്ള ഉൽപന്നങ്ങളടങ്ങിയ സമ്മാനപ്പൊതി (ന്യൂബോൺ ബേബി പായ്ക്ക്) തയാറാക്കി വിൽക്കുന്ന സംരംഭം ഇന്നലെ പരിചയപ്പെട്ടല്ലോ. പൊതുവെ കിടമൽസരം കുറഞ്ഞ ഒരു വിപണിയാണ് ഇതിനുള്ളത്. മെഡിക്കൽ ഷോപ്പുകൾ വഴിയാണ് പ്രധാനമായും വിൽപന. ഇത്തരം ഉൽപന്നങ്ങൾക്കു വിതരണക്കാർ ധാരാളമാണ്. പ്രാദേശികമായിത്തന്നെ മെഡിക്കൽ വിതരണക്കാർ ധാരാളം പ്രവർത്തിക്കുന്നുണ്ട്.

ടി.എസ്.ചന്ദ്രൻ

അവരുമായി ബന്ധപ്പെട്ടു വിൽപന ഉറപ്പിക്കാവുന്നതാണ്. മെഡിക്കൽ ഷോപ്പുകളിൽ നേരിട്ടു വിൽക്കുന്ന രീതിയും ആലോചിക്കാം. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ആകയാൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ട്രേഡ് മാർക്ക് തുടക്കത്തിലേ റജിസ്റ്റർ ചെയ്യുന്നത് ഇത്തരം ബിസിനസുകൾ വിജയിക്കുക എളുപ്പമാക്കും. അത്യാകർഷകമായ രീതിയിൽ ഗിഫ്റ്റ് ബോക്സ് ഡിസൈൻ ചെയ്യാൻ ശ്രദ്ധിക്കണം. ക്രെഡിറ്റ് കച്ചവടം പരമാവധി ഒഴിവാക്കുകയും വേണം.

അടിസ്ഥാന സൗകര്യങ്ങൾ

പ്രത്യേക മെഷിനറി നിക്ഷേപം ഒന്നും ഇല്ലാതെ തന്നെ ഇത്തരം ബിസിനസുകൾ ചെയ്യാം. 200 ചതുരശ്ര അടി കെട്ടിടം വൃത്തിയോടെ റെഡിയാക്കി എടുത്താൽ മതി. ഒന്നു രണ്ടു ടേബിളുകൾ ആണു വേണ്ടത്. കൂടാതെ ബോക്സ് സീൽ ചെയ്യുന്നതിന് ഒരു സീലിങ് മെഷീൻ ഉപയോഗിക്കാവുന്നതാണ്. തുടക്കത്തിൽ ഇതിന്റെ സീലിങ് കൈകൊണ്ടു തന്നെ ചെയ്യാനുമാകും. കുടുംബാംഗങ്ങളെ ഉപയോഗപ്പെടുത്തി അസംബ്ലിങ് നടത്തുന്നതാണ് നല്ലത്. നേരിട്ടു വിൽക്കാൻ ശ്രമിച്ചാൽപോലും ആദ്യത്തെ 10 മാസത്തിനുള്ളിൽ 5 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടാവുന്നതും കുറഞ്ഞത് ഒരു ലക്ഷത്തോളം രൂപ ആദായം ഉണ്ടാക്കാവുന്നതുമാണ് (20%).

മറ്റൊരു സംരംഭത്തെപ്പറ്റി നാളെ വായിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com