ഗെയ്‌ൽ ബോണസ് ഓഹരി: തീരുമാനം ഇന്ന്
Mail This Article
ബോണസ് ഓഹരികൾ അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ ഗെയ്‌ൽ (ഇന്ത്യ) ലിമിറ്റഡിന്റെ ബോർഡ് യോഗം ഇന്നു ചേരുന്നു. ഏത് അനുപാതത്തിലായിരിക്കണം ബോണസ് ഓഹരി നൽകേണ്ടത് എന്നും മറ്റും തീരുമാനമുണ്ടാകും. നിലവിലെ ഓഹരി ഉടമകൾക്കു സൗജന്യമായി ലഭിക്കുന്നവയാണു ബോണസ് ഓഹരികൾ. അർഹതയുള്ളവരെ നിർണയിക്കാൻ ‘റെക്കോർഡ് തീയതി’ പ്രഖ്യാപിക്കും. ഗെയ്‌ൽ ഏറ്റവും ഒടുവിൽ ബോണസ് ഓഹരി നൽകിയതു 2019 ജൂലൈയിലാണ്. ഒന്നിനൊന്ന് എന്ന അനുപാതത്തിലാണു ബോണസ് ഓഹരി നൽകിയത്.
ലാഭവീതം
ലോഹ, ഖനന മേലകളിലെ പ്രമുഖ കമ്പനിയായ വേദാന്ത ലിമിറ്റഡ് ഓഹരിയൊന്നിനു നൽകുന്ന 1950% ഇടക്കാല ലാഭവീതത്തിന് അർഹതയുള്ളവരെ നിർണയിക്കുന്ന ‘റെക്കോർഡ് തീയതി’ ഇന്നാണ്. ഓഹരിയൊന്നിനു 19.50 രൂപയാണു വാഭവീതം. മേയിൽ ഓഹരിയൊന്നിന് 31.50 രൂപ ലാഭവീതം നൽകിയിരുന്നു.
പ്രവർത്തന ഫലം
ബയോകോൺ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, മാരുതി, കോൾഗേറ്റ് പൊമൊലിവ്, ഗുജറാത്ത് ഫ്‌ളൂറോകെമിക്കൽസ്, ലോറസ് ലാബ്‌സ്, ഡിക്‌സൻ ടെക്‌നോളജീസ്, വിഐപി ഇൻഡസ്‌ട്രീസ്, കെംഫാബ് ആൽക്കലീസ് തുടങ്ങിയ കമ്പനികളുടെ ബോർഡ് യോഗം ഇന്നു ചേർന്നു പ്രവർത്തന ഫലം വിലയിരുത്തുന്നുണ്ട്.