ADVERTISEMENT

ചെന്നൈ ∙ മരുന്നു നിർമാണത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ തിണ്ടിവനത്ത് 155 കോടി രൂപ ചെലവിൽ മെഗാ ഫാർമസ്യൂട്ടിക്കൽ പാർക്ക് സ്ഥാപിക്കുന്നു. 13 ഏക്കറിൽ  ഇന്ത്യൻ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷനുമായി (ടിഎൻ ഐഡിഎംഎ) സഹകരിച്ച് ചെറുകിട വ്യവസായ വികസന കോർപറേഷനാണു (ടാൻസിഡ്‌കോ) പദ്ധതി നടപ്പാക്കുക. 42 പ്ലോട്ടുകളുള്ള പാർക്ക് വൻ നിക്ഷേപ അവസരങ്ങൾ തുറക്കുന്നതിനൊപ്പം 10,000 പേർക്ക് തൊഴിലവസരങ്ങളും ലഭ്യമാക്കും. 

മരുന്നുൽപാദന കമ്പനികൾക്കായി പൊതു മലിനജല ശുദ്ധീകരണ പ്ലാന്റ്, മലിനജല സംസ്കരണ പ്ലാന്റ്, നൈപുണ്യ വികസനം, പരിശീലന കേന്ദ്രങ്ങൾ, പൊതു വെയർഹൗസ്, ഗുണനിലവാര പരിശോധനാ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആദ്യ ഗഡുവായി സംസ്ഥാന സർക്കാർ 20 കോടി രൂപ അനുവദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com