സ്വർണത്തിന് 43% ആവശ്യ വർധന

gold new8
ഫയല്‍ ചിത്രം
SHARE

കൊച്ചി∙ ഇന്ത്യയിലെ സ്വർണ ഡിമാൻഡ് വാർഷിക അടിസ്ഥാനത്തിൽ 43% വർധിച്ച് 170.7 ടണ്ണിൽ എത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 79,270 കോടി രൂപയുടെ മൂല്യമാണ് രണ്ടാം ത്രൈമാസത്തിലെ ഇന്ത്യയിലെ സ്വർണ ഡിമാൻഡിനുള്ളത്. ഉത്സവ കാലവും അക്ഷയ തൃതീയയും പ്രമാണിച്ച് ആഭരണ രംഗത്ത് ഡിമാൻഡ് 49% വർധിച്ച് 140.3 ടണ്ണിൽ എത്തി.

നിക്ഷേപ മേഖലയിൽ 20% വർധനയുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വർണ നാണയങ്ങൾക്കും ബാറുകൾക്കുമുള്ള ഡിമാൻഡ് 20% ഉയർന്ന് 30 ടണ്ണിലെത്തി. അതേസമയം ആഗോള തലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് എട്ടു% കുറഞ്ഞ് 948 ടണ്ണായി. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതു തുടർന്നതിലൂടെ ആഗോള തലത്തിൽ ഔദ്യോഗിക സ്വർണ ശേഖരം 180 ടണ്ണോളം വർധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}