എസ്ബിഐ സിജിഎം ആദികേശവൻ വിരമിക്കുന്നു

Adikeshavan
എസ്. ആദികേശവൻ
SHARE

കൊച്ചി∙ ബാങ്കിങ് രംഗത്ത് ഒട്ടേറെ പദ്ധതികൾക്കു രൂപം കൊടുത്ത എസ്ബിഐ ചീഫ് ജനറൽ മാനേജർ എസ്.ആദി കേശവൻ ഇന്നു വിരമിക്കും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനരുജ്ജീവനത്തിന് (റിസർജന്റ് കേരള) പ്രത്യേക വായ്പകൾ കുടുംബശ്രീ വഴി നടപ്പാക്കിയതും, നെല്ല് സംഭരണത്തിന് സപ്ലൈക്കോയ്ക്കും പുനഃസംഘടനയ്ക്ക് കെഎസ്ആർടിസിക്കും വായ്പ അനുവദിച്ചതും ഇതിലുൾപ്പെടുന്നു. 

പത്രപ്രവർത്തകനായിട്ടായിരുന്നു തുടക്കം. 1985ൽ എസ്ബിടിയിൽ ഓഫിസറായി. സിംഗപ്പൂരിൽ എസ്ബിഐയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിലും സ്റ്റേറ്റ് ബാങ്ക്  ഓഫ് ഹൈദരാബാദിലും ഡപ്യൂട്ടേഷനിൽ ഉന്നത ചുമതലകൾ വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിൽ തന്നെ സിജിഎം പദവിയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഓഫിസർ ആണ്. ഏറ്റവും മുതിർന്ന സിജിഎം ആയിട്ടാണു വിരമിക്കുന്നത്.

വായ്പകളുടെ ഭാവി വ്യാപനം ഗ്രാമീണ–ചെറുപട്ടണ മേഖലയിലാണെന്നു തിരിച്ചറിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ലിമിറ്റഡ് (എസ്ബോസ്) എന്ന സംവിധാനം ആദി കേശവന്റെ ആശയമായിരുന്നു. ബാങ്കിങ് രംഗത്തെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങൾ എഴുതി. ഭാര്യ: പാർവതി. മകൾ: ഗൗരി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}