മുംബൈ∙ തുടർച്ചയായ നാലാം വ്യാപാര ദിനവും ഓഹരി വിപണി മുന്നേറിയതോടെ സൂചികകൾ മൂന്നുമാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. സെൻസെക്സ് 58000 പോയിന്റ് തിരിച്ചുപിടിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ഓട്ടോ ഓഹരികൾ കരുത്തുകാണിച്ചതു നേട്ടമായി. ഡോളറിനെതിരെ രൂപ മെച്ചപ്പെടുന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകി. സെൻസെക്സ് 545.25 പോയിന്റ് ഉയർന്ന് 58,115.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിൽ 13 ന് ശേഷം 58000ൽ എത്തുന്നത് ആദ്യം. നിഫ്റ്റി 181.80 പോയിന്റ് കൂടി 17,340.05ലും ക്ലോസ് ചെയ്തു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ 22 പൈസ നേട്ടത്തോടെ 79.02 നിലവാരത്തിലെത്തി. ക്രൂഡ് ഓയിൽ വില കുറയുന്നത് ആശ്വാസമായി.
58000ൽ തിരിച്ചെത്തി സെൻസെക്സ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}