ADVERTISEMENT

മുംബൈ∙ ഓഹരി സൂചികകൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ്  89.13 പോയിന്റും നിഫ്റ്റി 15.50 പോയിന്റും ഉയർന്ന് യഥാക്രമം 58,387.93 പോയിന്റിലും 17,397.50 പോയിന്റിലും ക്ലോസ് ചെയ്തു. റിസർവ് ബാങ്കിന്റെ പലിശ വർധന പ്രഖ്യാപനം, രൂപയുടെ മെച്ചപ്പെട്ട സ്ഥിതി, വിദേശ ഫണ്ടുകളുടെ വരവ്, എണ്ണവിലയുടെ കുറവ് എന്നിവയെല്ലാം ചേർന്ന അനുകൂല അവസ്ഥയിലാണ് വിപണികളുടെ വാരാന്ത്യ നേട്ടം. 

ഒരുഘട്ടത്തിൽ 350 പോയിന്റ് ഉയർന്ന ശേഷമാണ് സെൻസെക്സ് മങ്ങിയത്. അൾട്രാടെക് സിമന്റ് ആയിരുന്നു  ഏറ്റവും നേട്ടം കൊയ്ത ഓഹരി (2.86%). ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ്, ഇൻഫോസിസ്, വിപ്രോ, ആക്സിസ് ബാങ്ക് എന്നിവയും നേട്ടത്തിൽ ക്ലോസ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com