ADVERTISEMENT

ഓൺലൈൻ കോച്ചിങ്ങിനെക്കുറിച്ചു നാം ധാരാളം കേൾക്കുന്നതാണ്. മികച്ച അവസരങ്ങൾ നൽകുന്ന സംരംഭമേഖല കൂടിയാണ് ഇത്. പല വീടുകളിലും ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ധാരാളം സ്ത്രീകൾ വരുമാനമുള്ള തൊഴിലില്ലാതെയിരിക്കുന്നുണ്ട്. കാര്യമായ നിക്ഷേപം ഒന്നും ഇല്ലാതെ തന്നെ ട്യൂഷൻ ബിസിനസ് ആരംഭിക്കാം. വിദ്യാഭ്യാസം, കായിക വിദ്യാഭ്യാസം, മെഡിക്കൽ, എൻജിനീയറിങ്, പിഎസ്‌സി, മറ്റു പൊതുപരീക്ഷകൾ, വിഷയ ബന്ധിത കോഴ്സുകൾ എന്നിവയിലല്ലാം ഓൺലൈൻ വിദ്യാഭ്യാസത്തിനു സാധ്യതകൾ ഉണ്ട്. സംരംഭകയുടെ യോഗ്യതയ്ക്കനുസരിച്ചു കോഴ്സുകളും പ്രോഗ്രാമുകളും തിരഞ്ഞെടുക്കാം. യൂട്യൂബിൽ ഒരു കോച്ചിങ് ക്ലാസ് പോസ്റ്റ് ചെയ്തുകൊണ്ട് ഈ രംഗത്തേക്കു വരാം.

ടി.എസ്.ചന്ദ്രൻ

പ്രവർത്തനരീതി

∙ കോച്ചിങ് ക്ലാസുകൾ പ്രഖ്യാപിച്ച് അതിന്റെ നിലവാരം, ദൈർഘ്യം, പ്രതീക്ഷിക്കുന്ന മൽസരാർഥികൾ, വിഷയം എന്നിവ കണക്കിലെടുത്ത് ഫീസ് നിശ്ചയിച്ച് ഓൺലൈൻ മാധ്യമത്തിലൂടെ വേണ്ട പരസ്യങ്ങൾ ചെയ്യണം.

∙ ഏതു പ്രത്യേക വിഭാഗങ്ങളെ ഉദ്ദേശിച്ചാണോ കോച്ചിങ് നടത്തുന്നത് അവരുടെ നിലവാരത്തിനും സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചും ഉള്ള പാക്കേജുകളാണ് നൽകേണ്ടത്.

∙ പിഎസ്‌സി, ബാങ്ക് കോച്ചിങ്, സ്കൂൾ, കോളജ്, മെഡിക്കൽ, എൻജിനീയറിങ്, ബിസിനസ്, ഭാഷകൾ, ഐഇഎൽടിഎസ്, ഡേറ്റ അനാലിസിസ്, ടൂറിസം, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങി എല്ലാ മേഖലകളിലും സാധ്യതകൾ ഉണ്ട്.

∙ ക്രാഷ് കോഴ്സുകളും നടത്താം. ഇടയ്ക്ക് ഓഫ് ലൈൻ പരിപാടികളും പ്ലാൻ ചെയ്യണം.

∙ പൊതുവിജ്ഞാനം, കണക്ക്, ഇംഗ്ലീഷ്, മലയാളം, സ്കൂൾ സയൻസ് എന്നിങ്ങനെ പ്രത്യേക പ്രോഗ്രാമുകളഅ‍ക്കും സാധ്യതകൾ ഏറെയാണ്.

∙ ഒരാഴ്ച മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകളും പ്ലാൻ ചെയ്യാവുന്നതാണ്.

∙ പ്രദേശത്തെ ദേവാലയങ്ങൾ, അസോസിയേഷൻ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതു ഗുണം ചെയ്യും.

വിപണനം സംബന്ധിച്ച് നാളെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com