ADVERTISEMENT

റിസ്ക് കുറഞ്ഞ ഒരു ലഘു സംരംഭമാണു വസ്ത്രങ്ങൾ വാടകയ്ക്കു നൽകൽ. പട്ടണങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം ബിസിനസുകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇത്തരം സംരംഭങ്ങളുടെ സാധ്യതകൾ ഏറെ വലുതാണ്. വിവാഹത്തിനു ധരിക്കുന്ന കോട്ടുകൾ, വധുവിന്റെ ഉടുപ്പുകൾ (ഗൗണുകൾ) സെമിനാർ, ഇന്റർവ്യൂ, ടിവി പരിപാടികൾ എന്നിവയ്ക്ക് ഉപയോഗിക്കേണ്ടി വരുന്ന കോട്ടുകൾ, മാമോദീസ തുണിത്തരങ്ങൾ, ആദ്യ കുർബാന വസ്ത്രങ്ങൾ തുടങ്ങിയ വാടകയ്ക്കു നൽകാവുന്നതാണ്. 

പതിനായിരങ്ങൾ ചെലവു വരുന്ന ഇത്തരം വസ്ത്രങ്ങൾ 500 രൂപ മുടക്കിയാൽ ഉപയോക്താക്കൾക്കു ലഭിക്കുന്നു. ഈ രീതിയിൽ, പിന്നീട് ഉപയോഗം വരാത്ത എല്ലാത്തരം വസ്ത്രങ്ങളും വാടകയ്ക്കു നൽകാവുന്നതാണ്. ഒറ്റത്തവണ നിക്ഷേപവും രണ്ടോ മൂന്നോ വർഷം ഇടവിട്ട് അധിക നിക്ഷേപവും നടത്തിയാൽ മതിയാകും. മാറിവരുന്ന ട്രെൻഡ് അനുസരിച്ചു വസ്ത്രങ്ങൾ ശേഖരിച്ചു നൽകാൻ കഴിയണം.

പ്രവർത്തന രീതി

∙ തിരുപ്പുർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ സ്വകാര്യ മില്ലുകളിൽനിന്നു തുണിത്തരങ്ങൾ ഓർഡർ ചെയ്തു വരുത്തുകയാണ് ആദ്യപടി.

∙ ഇവ തൊട്ടടുത്തുള്ള തയ്യൽ സ്ഥാപനത്തിൽ സ്റ്റിച്ച് ചെയ്ത് എടുക്കണം. ഡിസൈൻ മികച്ചതാകാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ പ്രസ്തുത പ്രദേശത്ത് പൊതുവിൽ ആവശ്യക്കാർ വരുന്നത് ഏതു തരം വസ്ത്രങ്ങൾക്കാണോ അവ വേണം കൂടുതലായി നിർമിക്കാൻ.

∙ ഓരോ പരിപാടിക്കും ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് 200 രൂപ മുതൽ 1000 രൂപ വരെ വാടക വാങ്ങുന്നുണ്ട്. സാധാരണ പൊതുജനങ്ങൾ ആവശ്യപ്പെടുന്ന അളവുകളിൽ വേണം കൂടുതലായി സ്റ്റിച്ച് ചെയ്യാൻ.

∙ വസ്ത്രങ്ങൾ വാടകയ്ക്കു ചോഗിച്ചു വരുന്നവർക്കു നിശ്ചിത നിരക്കിൽ നൽകുക. തീരെ പരിചയമില്ലാത്തവരിൽനിന്നു ഡിപ്പോസിറ്റ് വാങ്ങി വസ്ത്രങ്ങൾ നൽകാം. കേടുപാടുകൾ വരുത്താതെ വസ്ത്രങ്ങൾ തിരികെ തിരുമ്പോൾ വാടക കഴിച്ചുള്ള തുക തിരികെ നൽകണം.

∙ഡ്രൈക്ലീൻ ചെയ്ത് ഇവ വീണ്ടും ആവശ്യക്കാർക്കു നൽകുന്നു.

വിപണന രീതി സംബന്ധിച്ച് നാളെ വായിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com