ഇന്ത്യയും പൊതു ചാർജറിലേക്ക്

SHARE

ന്യൂഡൽഹി∙ മൊബൈൽ ഫോൺ, ടാബ്‍ലെറ്റ്, ലാപ്ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് പൊതു ചാർജർ എന്ന ആശയത്തിലേക്ക് ഇന്ത്യയും നീങ്ങുന്നു. നിലവിൽ ഓരോ ഉപകരണത്തിനും ഒരോ തരം ചാർജർ എന്ന നിലവിലെ അവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായി 17ന് കേന്ദ്രം ഉപഭോക്തൃ മന്ത്രാലയം വ്യവസായ പ്രതിനിധികളുടെ യോഗം വിളിച്ചു.

ഓരോന്നിനും വ്യത്യസ്തമായ ചാർജർ എന്ന ഇപ്പോഴത്തെ അവസ്ഥ വലിയ തോതിൽ ഇ–വേസ്റ്റിനു കുന്നുകൂടുന്നതിനു കാരണമാകുന്നുണ്ട്. പുതിയ ഫോണുകൾ വാങ്ങുമ്പോൾ ചാർജിങ് പോർട്ടിന്റെ വ്യത്യാസം മൂലം പുതിയ ചാർജർ ഉപയോഗിക്കേണ്ട അവസ്ഥയുണ്ട്. പല ബ്രാൻഡുകൾ തമ്മിലും ചാർജറുകളിൽ ഏകീകരണമില്ലാത്തതിനാൽ പല ചാർജറുകൾ ഉപയോഗിക്കണം.

എല്ലാ സ്മാർട് ഉപകരണങ്ങളും ടൈപ് സി യുഎസ്ബി പോർട് ഉപയോഗിക്കണമെന്നു യൂറോപ്യൻ രാജ്യങ്ങളുടെ ഭരണനിർവഹണ സംവിധാനമായ യൂറോപ്യൻ യൂണിയൻ ജൂണിൽ ശുപാർശ ചെയ്തിരുന്നു. യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരത്തോടെ 2024ൽ നിയമം നടപ്പായേക്കും. പുതിയ ആൻഡ്രോയ്ഡ് ഫോണുകൾ പലതും ടൈപ് സി ഉപയോഗിക്കുമ്പോൾ ആപ്പിൾ ഐഫോണിലേത് ലൈറ്റ്‍നിങ് പോർട് ആണ്. കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ഏത് ഉപകരണവും യൂറോപ്പിൽ വിൽക്കണമെങ്കിൽ ടൈപ് സി വേണ്ടിവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA