ADVERTISEMENT

കുടുംബങ്ങൾ കേന്ദ്രീകരിച്ചാണു പ്രധാനമായും ബിസിനസ് ആസൂത്രണം ചെയ്യേണ്ടത്. വിവാഹം പോലുള്ള കുടുംബ ചടങ്ങുകൾക്കും മാമോദീസ, ആദ്യകുർബാന സ്വീകരണം തുടങ്ങിയ മതപരമായ ചടങ്ങുകൾക്കും വസ്ത്രങ്ങൾ വാടകയ്ക്ക് എടുക്കുവാൻ താൽപര്യമുള്ളവർ ഉണ്ടാകും. ഇന്റർവ്യൂ, സെമിനാർ പോലുള്ള ആവശ്യങ്ങൾക്ക് എല്ലാ വിഭാഗം ആളുകളെയും ലഭിക്കും. ആവശ്യമായ പരസ്യം നൽകിയും വ്യക്തി എന്ന നിലയിൽ വേണ്ട പ്രചാരം നൽകിയും വിപണി നേടാം.

ടി.എസ്.ചന്ദ്രൻ

എവിടെയെങ്കിലും ചെറിയ ഷോപ്പ് എടുക്കുകയോ സൗകര്യപ്രദമെങ്കിൽ വീടു തന്നെ ഷോപ്പ് ആയി ഉപയോഗപ്പെടുത്തുകയോ ചെയ്യാം. ഓൺലൈൻ മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. പ്രാദേശിക അസോസിയേഷനുകൾ കേന്ദ്രീകരിച്ചും അവയുടെ സഹകരണത്തോടെയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയും. കൂടുതൽ സാമൂഹിക ബന്ധങ്ങൾ ഉള്ളവർക്ക് വിപണനം കുറച്ചു ലളിതമായിരിക്കും.

അടിസ്ഥാന സൗകര്യങ്ങൾ

100 ച.അടി വിസ്തീർണമുള്ള കെട്ടിടം ടൗണിൽ എടുക്കുന്നതാണ് ഇത്തരം ബിസിനസിന് ഉത്തമം. വീട്ടിൽ വേണ്ടത്ര സൗകര്യം, റോഡ്, ആകർഷകമായ ലൊക്കേഷൻ എന്നിവ ഉണ്ടെങ്കിൽ ഭവനങ്ങൾ കേന്ദ്രീകരിച്ചും ഷോപ്പ് തുടങ്ങാം. തുടക്കത്തിൽ രണ്ടു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ എങ്കിലും സ്റ്റോക്ക് ചെയ്യേണ്ടതായുണ്ട്. ആവശ്യക്കാർ കൂടുന്നതനുസരിച്ചു കൂടുതൽ സ്റ്റോക് ചെയ്താൽ മതിയാകും. ഹാങ്ങറുകൾ, കവറുകൾ, ഡിസ്പ്ലേ സാധനങ്ങൾ എന്നിവയും ആവശ്യമെങ്കിൽ ഉണ്ടാക്കണം. 

ചുളിവു വീഴാതെ പാക്കിങ് നടത്താനും സൗകര്യങ്ങൾ വേണം. കൊണ്ടുപോകുന്നവരുടെ തിരിച്ചറിയൽ രേഖയും ബന്ധപ്പെടാനുള്ള നമ്പറും പ്രത്യേകം സൂക്ഷിക്കണം. ഒരാൾക്കു സ്വന്തം നിലയിൽ നിയന്ത്രിക്കാവുന്ന കാര്യങ്ങളേ ഈ സംരംഭത്തിനുള്ളൂ. ചില സീസണുകളി‍ൽ വലിയ ഡിമാൻഡായിരിക്കും. എന്നാൽ എല്ലാ സമയത്തും ഡിമാൻഡ് ഉള്ള ഏതാനും ഐറ്റംസും ഉണ്ട്. 50% ൽ ഏറെ അറ്റാദായം ലഭിക്കാവുന്ന ഒരു ലഘു ബിസിനസാണ് ഇത്.

മറ്റൊരു ബിസിനസിനെപ്പറ്റി നാളെ വായിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com