ADVERTISEMENT
ന്യൂഡൽഹി∙ മലയാളി സ്റ്റാർട്ടപ്പായ 'സെല്ലർആപ്പി'ൽ ഫ്ലിപ്കാർട്ടിന്റെ നിക്ഷേപക വിഭാഗമായ ഫ്ലിപ്കാർട് വെഞ്ചേഴ്സ് ഏകദേശം 4 കോടി രൂപയുടെ (5 ലക്ഷം ഡോളർ) നിക്ഷേപം നടത്തി. രാജ്യമാകെ 6 സ്റ്റാർട്ടപ്പുകളിലാണ് ഫ്ലിപ്കാർട് നിക്ഷേപം നടത്തിയത്. ഫ്ലിപ്കാർട്ടിനു പുറമേ കോൺഗ്ലോ വെഞ്ചേഴ്സ് അടക്കമുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള തുക കൂടി കണക്കാക്കിയാൽ ഏകദേശം 15 കോടിയോളം രൂപയാണ് ഈ റൗണ്ടിൽ ബെംഗളൂരു ആസ്ഥാനമായ സെല്ലർആപ്പിനു ലഭിച്ചത്. ഹരിപ്പാട് സ്വദേശിയായ ദിലീപ് വാമനനാണ് കമ്പനിയുടെ സ്ഥാപകൻ. ഇ–കൊമേഴ്സ് ശൃംഖലകളിൽ സാധനങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സെല്ലർമാർക്ക് ഡേറ്റ അധിഷ്ഠിതമായ പിന്തുണ നൽകുന്ന സ്ഥാപനമാണ് 2017ൽ ആരംഭിച്ച സെല്ലർആപ്പ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com