ADVERTISEMENT

ചെറിയ ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോം അപ്ലയൻസസ് , കരകൗശല ഉൽപന്നങ്ങളുടെ ഷോപ്പുകൾ എന്നിവ വഴി വേസ്റ്റ് ക്ലോത്ത് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയും. വിതരണക്കാരെ ലഭിക്കാൻ സാധ്യത കുറവാണ്. നേരിട്ട് വിൽക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് വരാതെ നോക്കുകയും വേണം.

കൂട്ടായ്മകൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ വിവിധ പരിപാടികൾ എന്നിവകളെ നന്നായി ഉപയോഗപ്പെടുത്താൻ കഴിയുന്ന മേഖലയാണ്. അവിടെ എല്ലാം വിൽപനയ്ക്ക് സാധ്യതകൾ ഉണ്ട്. വ്യവസായ കരകൗശല പ്രദർശനങ്ങൾ ആണ് വിൽപനയ്ക്ക് പറ്റിയ മറ്റൊരു മേഖല. ഓൺലൈൻ വിൽപനയും നന്നായി ഉപയോഗിക്കാനാകും. വ്യവസായ വകുപ്പ്, കുടുംബശ്രീ, ശുചിത്വമിഷൻ, ഖാദി തുടങ്ങിയ പ്രദർശനങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ വിറ്റ് പോകുന്നു. 

അടിസ്ഥാന സൗകര്യങ്ങൾ

 മോഡലുകൾ തിരഞ്ഞെടുത്ത് ഡിസൈൻ ചെയ്യുക എന്നത്  പ്രധാനപ്പെട്ടതാണ്.

 ഒരു തയ്യൽ മെഷീൻ മതിയാകും. 25000 രൂപ മുടക്കിൽ മോട്ടർ ഘടിപ്പിച്ച മികച്ച ഇനം മെഷീനുകൾ ലഭിക്കും.

 ലഭ്യമായ തുണിയുടെ തരം, രീതി എന്നിവ അനുസരിച്ച് കട്ട് ചെയ്യുന്നതിന് കട്ടിങ് മെഷീൻ വേണമെന്നില്ല. കൈകൊണ്ട് തന്നെ കട്ട് ചെയ്താൽ മതി. 

 ഹാൻഡ് എംബ്രോയ്ഡറി ചെയ്യാൻ അറിയാമെങ്കിൽ  നല്ലതാണ്. പല തുണികളെയും ഇത് ആകർഷകമാക്കും.

 വീട്ടിലെ സൗകര്യങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തിയാൽ മതി. 100 ചതുരശ്ര അടി കെട്ടിട സൗകര്യം ലഭിച്ചാൽ മതിയാകും.

 വേസ്റ്റ് തുണികൾ എടുക്കാൻ തുടങ്ങിയാൽ സ്ഥിരമായി നൽകാൻ ധാരാളം സ്ഥാപനങ്ങൾ ഉണ്ടാകും.

 ഗതാഗതത്തിന് ഇരുചക്രവാഹനം കൂടി ഉണ്ടെങ്കിൽ നന്നായി.

 വിൽപന ചെലവുകളാണ് അസംസ്കൃത വസ്തുക്കളുടെ ചെലവിനെക്കാൾ കൂടുതൽ വരുന്നത്. എങ്ങനെ ചെയ്താലും 50 ശതമാനം വരെ അറ്റാദായം ലഭിക്കാവുന്ന ലഘു കുടുംബ ബിസിനസാണ് ഇത്.

ടി.എസ്.ചന്ദ്രൻ (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com