ADVERTISEMENT

ന്യൂഡൽഹി∙ ഗോതമ്പ് മാവിന്റെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്. ആഭ്യന്തര വിപണിയിൽ ഗോതമ്പ് മാവിന്റെ വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണെന്നാണ് വിശദീകരണം. മന്ത്രിസഭയുടെ അനുമതിയുടെ പശ്ചാത്തലത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.

നേരത്തേ ഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഗോതമ്പിന്റെ പ്രധാന കയറ്റുമതിക്കാരായിരുന്ന ഇരു രാജ്യങ്ങളും സംഘർഷത്തിലേർപ്പെട്ടതോടെ ഇന്ത്യൻ ഗോതമ്പിന്റെ ആവശ്യം വർധിച്ചു. ആഭ്യന്തര വിപണിയിൽ ഇത് വിലക്കയറ്റമുണ്ടാക്കി.  ഗോതമ്പ് കയറ്റുമതി നിരോധനത്തിനു പിന്നാലെ ഗോതമ്പ് മാവിന് ആവശ്യകത വർധിച്ചപ്പോഴാണ് അതിനും കയറ്റുമതി നിയന്ത്രണത്തിന് അനുമതി നൽകിയതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഗോതമ്പ് മാവ് കയറ്റുമതി ഏപ്രിൽ–ജൂലൈ കാലയളവിൽ മുൻവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 200% വർധിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com