ADVERTISEMENT

തിരുവനന്തപുരം∙ കൃഷി വകുപ്പ് നീര പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി.പ്രസാദ്. നിലവിൽ പ്രതിസന്ധിയിലായ ഉൽപാദന യൂണിറ്റുകളെ സഹായിക്കുന്നതിനുള്ള നടപടികളാണു സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൻ തുക വായ്പയെടുത്തതിന്റെ പേരിൽ നീര ഉൽപാദന യൂണിറ്റുകൾ ഗുരുതര പ്രതിസന്ധി നേരിടുന്നു.

ഒറ്റ ദിവസം കൊണ്ടു പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ഏതെല്ലാം തല‍ങ്ങളിൽ ഇടപെടാൻ കഴിയുമെന്നു സർക്കാർ ഗൗരവമായി പരിശോധിച്ചു വരികയാണ്. നീര ചെത്ത്, സംഭരണം, നടത്തേണ്ട മറ്റ് ഇടപെടലുകൾ എന്നിവയെക്കുറിച്ചു ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ പറഞ്ഞു.

English Summary: Agriculture Minister of Kerala on neera project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com