ADVERTISEMENT

ന്യൂഡൽഹി∙ കാറുകളിലെ സീറ്റ് ബൽറ്റ് അലാമുകൾ പ്രവർത്തനരഹിതമാക്കുന്ന ഉപകരണങ്ങൾ വിൽക്കുന്നതിൽ നിന്ന് ആമസോണിനെ വിലക്കി കേന്ദ്ര സർക്കാർ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇത്തരം ഉപകരണങ്ങളുടെ വിൽപന നിർത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 

ഇത്തരം മെറ്റൽ ക്ലിപ്പുകളുടെ വിൽപന നിയമ വിരുദ്ധമല്ലെങ്കിലും ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുന്നതിന്റെ പ്രാധാന്യം വർധിച്ചതെന്ന് മന്ത്രി പറഞ്ഞു.

പിൻസീറ്റിൽ ഇരുന്ന അദ്ദേഹം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് പരുക്ക് മാരകമായതെന്നാണ്  പൊലീസ്  പറയുന്നത്. ആമസോൺ വിൽക്കുന്ന ക്ലിപ്പുകൾ സീറ്റ് ബൽറ്റ് ഘടിപ്പിക്കുന്ന ഭാഗത്ത് തിരുകി വച്ചാൽ ബൽറ്റ് ഇടാതിരുന്നാലും അലാം മുഴങ്ങില്ല. ഇതിന് 249 രൂപയാണ് വില.

English Summary: Seat belt alarm control clip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com