ADVERTISEMENT

കൊച്ചി∙ ധനസേവന സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് 200 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കടപ്പത്രങ്ങൾ പുറത്തിറക്കി. ഓഹരിയാക്കി മാറ്റാൻ പറ്റാത്ത കടപ്പത്രങ്ങൾക്കായി ഒക്ടോബർ 12 വരെ നിക്ഷേപകർക്ക് അപേക്ഷിക്കാം.10 നിക്ഷേപ പദ്ധതികളാണ് ഉള്ളത്. 400 ദിവസം മുതൽ 82 മാസം വരെ ദൈർഘ്യമുള്ള വിവിധ സ്കീമുകളിൽ 10.75% വരെ പലിശ ലഭിക്കുമെന്നു കമ്പനി അറിയിച്ചു. കടപ്പത്രങ്ങളുടെ മുഖവില 1000 രൂപയും ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 5000 രൂപയുമാണ്.കമ്പനിയുടെ ശാഖകൾ വഴി അപേക്ഷിക്കാമെന്ന് സിഇഒ മനോജ് രവി പറഞ്ഞു.

English Summary: KLM Axiva Finvest debenture bond
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com