ADVERTISEMENT

വാഷിങ്ടൻ ∙ചൈനീസ് സർക്കാരിന്റെ ഏജന്റ് ആയി ഏറ്റവും കുറഞ്ഞത് ഒരാളെങ്കിലും ട്വിറ്ററിൽ ജോലി ചെയ്തിട്ടുണ്ടെന്ന് മുൻ സൈബർ സെക്യൂരിറ്റി മേധാവി പീറ്റർ സാറ്റ്കോയുടെ വെളിപ്പെടുത്തൽ. ഈ ഏജന്റ് വഴി ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിനു ലഭിക്കുന്നുണ്ടോയെന്ന് ചില ജീവനക്കാർ ആശങ്കപ്പെട്ടതായും സാറ്റ്കോ പറഞ്ഞു. വാഷിങ്ടണിൽ നടന്ന സെനറ്റ് ജുഡീഷ്യറി ഹിയറിങ്ങിനിടെയായിരുന്നു പരാമർശം. ട്വിറ്ററിൽ നിന്ന് തന്നെ പുറത്താക്കുന്നതിന് ഒരാഴ്ച മുൻപാണ് ഈ വിവരം അറിഞ്ഞതെന്നും സാറ്റ്കോ പറഞ്ഞു.

'സർക്കാർ ഏജന്റു'മാരെ നിയമിക്കാൻ ഇന്ത്യ ട്വിറ്ററിനെ നിർബന്ധിച്ചുവെന്നും സാറ്റ്കോ മുൻപ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.ട്വിറ്ററിനെതിരെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന് മുൻപാകെ ജൂലൈയിൽ സാറ്റ്കോ നൽകി 84 പേജുള്ള പരാതിയിലായിരുന്നു പരാമർശം. ‌

English Summary: Twitter Whistleblower Says There Was at Least One Chinese Spy Working at the Company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com