ADVERTISEMENT


കടുത്തുരുത്തി (കോട്ടയം)∙ വിതരണം നടക്കാത്ത ഓണക്കിറ്റിലെ ശർക്കരവരട്ടി സപ്ലൈകോ ഔട്‌‌ലെറ്റ് വഴി വിറ്റഴിക്കാൻ നിർദേശം. 100 ഗ്രാം ശർക്കരവരട്ടി 35 രൂപയ്ക്ക് എത്രയും പെട്ടെന്നു വിറ്റഴിക്കണമെന്നാണ് ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ എംഡി നിർദേശം നൽകിയത്. 2,30,000 ഓണക്കിറ്റ് സപ്ലൈകോയ്ക്കു തിരികെ ലഭിച്ചു.

45 ദിവസം മാത്രം വിൽപന കാലാവധിയുള്ള ശർക്കരവരട്ടി ഇപ്പോൾ തന്നെ 38 ദിവസം പിന്നിട്ടു കഴിഞ്ഞു. കാലാവധിക്കുള്ളിൽ വിറ്റുപോയില്ലെങ്കിൽ ഇതു ജീവനക്കാർക്ക് ബാധ്യത വരുത്തുമെന്നാണു പരാതി. ലോക്കൽ പർച്ചേസ് സാധനങ്ങൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ തിരിച്ചെടുക്കില്ലെന്നാണു വ്യവസ്ഥ. അതിന്റെ വില റീജനൽ മാനേജർ തിരിച്ചടയ്ക്കണം, ജീവനക്കാരുടെ ശമ്പളത്തിൽനിന്നു പൈസ പിടിക്കും.

ശർക്കരവരട്ടി ശബരി സാധനങ്ങൾക്കൊപ്പം സൗജന്യമായി നൽകണമെന്നാണു ജീവനക്കാർ ആവശ്യപ്പെടുന്നത്. ഓണക്കിറ്റിലെ ശർക്കരവരട്ടി പ്രാദേശികമായി കുടുംബശ്രീകളിൽനിന്നും മറ്റും വാങ്ങിയതാണെന്നും ജീവനക്കാരുടെ പരാതി പരിശോധിക്കുമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.

English Summary: Supplyco decides to sell once again Spiced Plantain Chips in Onam Kit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com