കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

tourists
SHARE

കൊല്ലം ∙ കേരളത്തിലെ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഈ  വർഷം  ആദ്യ 6 മാസം  റെക്കോർഡ് വർധന. കഴിഞ്ഞ വർഷത്തെ കണക്കുകളെല്ലാം ഈ കാലയളവിൽത്തന്നെ  മറികടന്നു. ഈ വർഷം ജൂൺ വരെ എത്തിയത് 1,05,960 വിദേശ സഞ്ചാരികളാണ്. കോവിഡ് വിലക്കുകൾ നിലനിന്നിരുന്ന 2021 ൽ 15,943 പേർ മാത്രമാണ് കേരളം കാണാനായി വിദേശത്തുനിന്നെത്തിയത്. 

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും  ഈ വർഷം വൻവർധനയുണ്ടായി. കഴിഞ്ഞ വർഷം 27,60,664 പേരാണെത്തിയത്. ഈ വർഷം ജൂൺ വരെ  88,95,593  പേരെത്തി. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഈ വർഷം വിദേശ സഞ്ചാരികൾ ഏറ്റവുമധികം എത്തിയത്. 64,863 പേർ എറണാകുളവും 26,430 പേർ തിരുവനന്തപുരവും സന്ദർശിച്ചു. ഏറ്റവും കുറവ് വിദേശ സഞ്ചാരികളെത്തിയതു കൊല്ലത്താണ്; 140 പേർ.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും എറണാകുളമാണു മുന്നിൽ; 19,00,447 പേർ.  തിരുവനന്തപുരത്ത് 14,27,565 പേരും ഇടുക്കിയിൽ 12,16,632 പേരും എത്തി. ഏറ്റവും പിന്നിൽ കാസർകോടാണ്; 1,51,912 പേർ. മേയ്, ജൂൺ മാസങ്ങളിലാണു സംസ്ഥാനത്ത് ഏറ്റവും  കൂടുതൽ സഞ്ചാരികളെത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}