ചെന്നൈ ∙ ആപ്പിൾ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ചു. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂരിലെ ഫോക്‌സ്‌കോൺ പ്ലാന്റിൽ നിർമിക്കുന്ന ഫോണുകൾ താമസിയാതെ ആഭ്യന്തര വിപണിയിലെത്തും. ഇവ വിദേശ വിപണിയിലും എത്തിക്കും. എന്നാൽ, ആഭ്യന്തര ഉൽപാദനം ആരംഭിച്ചെങ്കിലും ഇന്ത്യയിലെ വിലയിൽ വ്യത്യാസമുണ്ടാകില്ലെന്നാണു സൂചന. ഐഫോൺ 11, 12, 13 എന്നിവ ഇതിനകം തന്നെ ഫോക്സ്കോൺ പ്ലാന്റിൽ നിർമിക്കുന്നുണ്ട്. ഐഫോൺ 12, എസ്ഇ, എസ്ഇ1 മോഡലുകൾ ബെംഗളൂരുവിലെ വിസ്ട്രോണിലാണ് നിർമിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഐഫോൺ 14 ഉൽപാദനത്തിന്റെ 5 ശതമാനം ഇന്ത്യയിലേക്ക് മാറ്റാനും 2025നുള്ളിൽ 25 ശതമാനത്തിൽ എത്തിക്കാനുമാണ് പദ്ധതി.
ഐഫോൺ 14 മെയ്ഡ് ഇൻ ഇന്ത്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}