ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം പ്രധാനം: മന്ത്രി റിയാസ്

pa-mohammed-riyas-17
പി.എ.മുഹമ്മദ് റിയാസ്
SHARE

തിരുവനന്തപുരം∙ വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനം പ്രധാന ഘടകമാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനവും അതിന്റെ ഭാഗമായുണ്ടാകുന്ന വികസനവും തിരിച്ചറിയേണ്ടതുണ്ട്. ഓരോ വ്യക്തിയും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മാറണമെന്നു മന്ത്രി പറഞ്ഞു. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുണ്ടാക്കിയ സ്തംഭനത്തിൽനിന്നു ടൂറിസം മേഖല തിരിച്ചുവരികയാണ്. ടൂറിസം മേഖലയിൽ വൈവിധ്യമൊരുക്കാൻ വിവിധ മേഖലകളിലുള്ളവരുമായി ചർച്ചചെയ്ത് ക്രിയാത്മക ആശയങ്ങൾ സർക്കാർ സ്വീകരിക്കുകയാണ്. സുരക്ഷിത യാത്ര, സുരക്ഷിത ഭക്ഷണം, സുരക്ഷിത താമസം എന്നതിൽ അടിസ്ഥാനമാക്കി നടപ്പിലാക്കിയ കാരവൻ പോളിസിയും വാഗമണ്ണിലെ കാരവൻ പാർക്കും ജനങ്ങൾ സ്വീകരിച്ചു. ടൈം മാഗസിൻ ലോകത്തിൽ സന്ദർശിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തതും ടൂറിസം രംഗത്തിനുള്ള അംഗീകാരമാണ്. 

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു. ഫ്രഞ്ച് അടക്കമുള്ള വിദേശ ഭാഷകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ട്രാവൽ ഗൈഡുമാരായി പ്രവർത്തിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രി ആന്റണി രാജു, എ.എ.റഹിം എംപി എന്നിവർ പ്രസംഗിച്ചു. തുടർന്നു മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ടൂറിസം ക്ലബ് അംഗങ്ങൾ ശംഖുമുഖം തീരത്തു ശുചീകരണം നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA