രാജ്യത്തെ വിദേശ സഞ്ചാരികളിൽ 44.5% ഇടിവ്

SHARE

ന്യൂഡൽഹി ∙ കോവിഡും അതിന്റെ തുടർച്ചയായുണ്ടായ യാത്രാ നിയന്ത്രണങ്ങളും കഴിഞ്ഞ വർഷം രാജ്യത്തെ  വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചതായി  ഇന്ത്യ ടൂറിസം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ  44.5 ശതമാനം ഇടിവാണു മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. 2020ൽ 27.4 ലക്ഷം വിദേശ സഞ്ചാരികൾ ഇന്ത്യയിലെത്തിയപ്പോൾ കഴിഞ്ഞ വർഷം 15.2 ലക്ഷമായി കുറഞ്ഞു. അതേസമയം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 98 ശതമാനം വർധനവുണ്ടായി. 

കേരളത്തിൽ 2020ൽ  340,755 വിദേശ സഞ്ചാരികളെത്തി. 2021ൽ 60,487 ആയി കുറഞ്ഞു. അതേസമയം  ആഭ്യന്തര സഞ്ചാരികൾ 49.88 ലക്ഷത്തിൽ നിന്ന് 75.37 ലക്ഷമായി. കശ്മീർ, ലേ–ലഡാക്ക് മേഖലകളാണു  ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ  കേരളം  രാജ്യത്ത്  കഴിഞ്ഞ വർഷം അഞ്ചാമതാണ്.  പഞ്ചാബാണ് ഒന്നാമത്. ആഭ്യന്തര സഞ്ചാരികളിൽ തമിഴ്നാടാണ് ഒന്നാമത്. കേരളം  15–ാമതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA