ADVERTISEMENT

വാഷിങ്ടൻ∙ നടപ്പു സാമ്പത്തിക വർഷം  ഇന്ത്യയുടെ വളർച്ച നിരക്ക് 6.5% ആയിരിക്കുമെന്ന് ലോക ബാങ്ക്. ജൂണിൽ നടത്തിയ പ്രവചനത്തെക്കാൾ ഒരു ശതമാനം കുറവാണിത്. മോശപ്പെട്ട രാജ്യാന്തര സാഹചര്യമാണ് വളർച്ച നിരക്ക് കുറച്ചതിനു കാരണമായി പറയുന്നത്. എന്നാൽ ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ തിരിച്ചുവരവ് അതിവേഗമാണെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. 

കഴിഞ്ഞ സാമ്പത്തിക വർഷം 8.7% ആയിരുന്നു ഇന്ത്യയുടെ വളർച്ച നിരക്ക്. ഇന്ത്യൻ സമ്പദ് രംഗം കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ശക്തമായ നിലയിലാണെന്ന് വേൾഡ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് (സൗത്ത് ഏഷ്യ) ഹാൻസ് ടിമ്മർ പറഞ്ഞു. വൻ വിദേശ കടങ്ങളുടെ ഭാരമില്ല എന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. സേവന മേഖലയിലും സേവന കയറ്റുമതിയിലും ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയതായി അദ്ദേഹം പറഞ്ഞു.

English Summary: World Bank cuts India's GDP growth forecast from 7.5% to 6.5%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com