ADVERTISEMENT

മുംബൈ∙ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയിലും ഇവിടെനിന്നുള്ള വിദേശസർവീസുകളിലും 30% വിഹിതം ലക്ഷ്യമിടുന്നതായി എയർ ഇന്ത്യയുടെ മേധാവി ക്യാംബെൽ വിൽസൺ അറിയിച്ചു. ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ ‘വിഹാൻ.എഐ’ എന്ന പേരിൽ ബിസിനസ് പുനഃസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ ആഭ്യന്തര വിപണിവിഹിതം 10 ശതമാനവും വിദേശ വിപണി വിഹിതം 12 ശതമാനവുമാണ്. പുതിയ വിമാനങ്ങൾ വാങ്ങുകയും നിലവിലുള്ളവയിൽ പറക്കൽ നടത്താത്തവ പൂർണമായും അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കുകയും ചെയ്യും. 5 ബോയിങ് വൈഡ്–ബോഡി വിമാനങ്ങൾ വാങ്ങി രാജ്യാന്തര സർവീസ് മെച്ചപ്പെടുത്തും. 25 എയർബസ് നാരോ–ബോഡി വിമാനങ്ങൾ വാങ്ങി ആഭ്യന്തര സർവീസും ശക്തമാക്കും. നിലവിൽ 70 നാരോ–ബോഡി വിമാനങ്ങളും 43 വൈഡ്–ബോഡി വിമാനങ്ങളുമാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com