ഓഹരി വിൽപന 20,000 കോടി സമാഹരിക്കാൻ ഗൗതം അദാനി ഗ്രൂപ്പ്

adani
ഗൗതം അദാനി
SHARE

ന്യൂഡൽഹി∙ ഓഹരി വിൽപനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ ഗൗതം അദാനി ഗ്രൂപ്പ്. ഊർജം മുതൽ സിമന്റ് വരെ നീളുന്ന വ്യവസായങ്ങളുടെ വലിയ വികസനം ലക്ഷ്യമിട്ടാണ് ധനസമാഹരണം നടത്തുന്നതെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ രേഖാമൂലം അറിയിച്ചു.  കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് തീരുമാനമെടുത്തത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) ആയിരിക്കും പുതിയ ഇക്വിറ്റി ഷെയറുകൾ വിപണിയിലിറക്കുന്നത്. 

കമ്പനി പ്രമോട്ടർമാർക്ക് നിലവിൽ 72.63% ഓഹരികളാണ് എഇഎലിൽ ഉള്ളത്. ബാക്കിയുള്ളതിൽ 20% ഓഹരികൾ ഇൻഷുറൻസ് കമ്പനികളുടെയും വിദേശ നിക്ഷേപകരുടെയും കൈവശമാണ്. എഇഎൽ ഓഹരികളുടെ മൂല്യം കഴിഞ്ഞവർഷം ഇരട്ടിയായിട്ടുണ്ട്. 4.46 ലക്ഷം കോടി രൂപയാണ് ഓഹരികളുടെ ആകെ മൂല്യം കണക്കാക്കുന്നത്. പുതിയ ഓഹരി വിൽപനയ്ക്കായി പോസ്റ്റൽ ബാലറ്റിലൂടെ ഓഹരിയുടമകളുടെ അനുമതി തേടാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചു.

English Summary: Gautam Adani Group

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS