ആഭ്യന്തര സഞ്ചാരികളുടെ വരവിൽ റെക്കോർഡ്

HIGHLIGHTS
  • ഈ വർഷം സെപ്റ്റംബർ വരെ 1,33,80,000
tourist-skech
SHARE

തിരുവനന്തപുരം∙ ഈ വർഷം സെപ്റ്റംബർ വരെ 1,33,80000 ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തിയെന്നും ഇതു റെക്കോർഡ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യ മൂന്നു പാദത്തിൽ ഇത്രയും പേർ എത്തിയപ്പോൾ വളർച്ച കഴിഞ്ഞവർഷത്തെക്കാൾ 196 ശതമാനമാണ്. കോവിഡിനു മുൻപത്തെ ഏറ്റവും ഉയർന്ന കണക്കെടുത്താൽ, വളർച്ച 1.49 % .

28,93,631 സഞ്ചാരികളുമായി എറണാകുളം ജില്ലയാണു മുൻപിൽ. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് എന്നിവയാണു തൊട്ടുപിന്നിൽ. വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞവർഷത്തെക്കാൾ 600 % വളർച്ചയുണ്ട്. ഹോട്ടലുകളിൽനിന്നും റിസോർട്ടുകളിൽനിന്നുമുള്ള ‘റിയൽ ടൈം ഡേറ്റ’ ഉപയോഗപ്പെടുത്തിയാണു വിനോദ സഞ്ചാരികളുടെ കണക്കെടുത്തത്. കേരളത്തിൽ നിശ്ചിതസമയം ചെലവിടുകയും നിശ്ചിത ദൂരത്തിനപ്പുറം സഞ്ചരിക്കുകയും ചെയ്താൽ അതു വിനോദസഞ്ചാര പ്രവർത്തനമായി കണക്കാക്കാം എന്നതാണു മാനദണ്ഡം.

കേരളത്തിന്റെ സാമ്പത്തികവളർച്ചയിൽ ടൂറിസം മേഖലയുടെ വളർച്ചയ്ക്കു വലിയ പങ്കുണ്ട്. ഇക്കാര്യം ആരും അംഗീകരിച്ചില്ലെങ്കിലും യാഥാർഥ്യമാണെന്നു മന്ത്രി പറഞ്ഞു. മലയാളികൾ മുറുകെപ്പിടിക്കുന്ന മതനിരപേക്ഷതയും ഐക്യവുമാണു ടൂറിസത്തിനു വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുന്നത്. ബോൾഗാട്ടിയിലും കുമരകത്തും കെടിഡിസി കാരവൻ പാർക്കുകൾ തുടങ്ങും. 9 ജില്ലകളിൽ കടൽപാലങ്ങൾ നിർമിക്കും. ബീച്ച് സ്പോർട്സ് വ്യാപകമാക്കും. ടൂറിസം മേഖലയിൽ വിവിധ സർക്കാർ വകുപ്പുകൾക്കു കീഴിലുള്ള റോഡുകളുടെ പരിപാലനത്തിന് ഏകോപന സംവിധാനം കൊണ്ടുവരും. വെഡ്ഡിങ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുന്ന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമെന്നു മന്ത്രിയും ടൂറിസം ഡയറക്ടർ പി.ബി.നൂഹും പറഞ്ഞു.

English Summary: Kerala achieves record in arrival of domestic tourists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS