ADVERTISEMENT

മുംബൈ∙ ഓഹരി സൂചികകൾ കുതിപ്പ് തുടരുന്നു. നേരിയ വർധനയാണെങ്കിലും സെൻസെക്സും നിഫ്റ്റിയും നേടിയത് ക്ലോസിങ് റെക്കോർഡ്. റിലയൻസ്, വിപ്രോ, മാരുതി ഓഹരികൾ വാങ്ങിക്കൂട്ടാൻ ഇടപാടുകാർ മത്സരിച്ചതാണ് വിപണിക്ക് നേട്ടമായത്. 4 ദിവസമായി വിപണിക്ക് മുന്നേറ്റമായിരുന്നു. മുംബൈ ഓഹരി സൂചിക സെൻസെക്സ് 20.96 പോയിന്റ് ഉയർന്ന് 62,293.64ൽ ക്ലോസ് ചെയ്തു. വിപണനത്തിനിടയിൽ 62,447.73 പോയിന്റ് വരെ സൂചിക ഉയർന്നു.

ദേശീയ ഓഹരി സൂചിക നിഫ്റ്റി 28.65 പോയിന്റ് ഉയർന്ന് 18,512.75 ൽ ആണ് ക്ലോസ് ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഇന്നലെ ഏറ്റവും നേട്ടം (1.34%) കൊയ്ത ഓഹരി. വിപ്രോ, ടെക് മഹിന്ദ്ര, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി, ടാറ്റ സ്റ്റീൽ, മഹീന്ദ്ര എന്നിവയും മുന്നേറി. എന്നാൽ നെസ്‌ലേ, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്നോളജീസ് എന്നീ ഓഹരികൾക്ക് ഇടിവ് നേരിട്ടു. ഏഷ്യൻ ഓഹരി വിപണികളിൽ സോൾ, ടോക്കിയോ ഹോങ്കോങ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഷാങ്ഹായ് സൂചിക മാത്രമാണ് നേട്ടം കൊയ്തത്. യൂറോപ്പിലും സൂചികകൾ മങ്ങിയ നിലയിലായിരുന്നു.

English Summary: Markets close at record high

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com