ഇന്ത്യക്കാരുടെ ഇഷ്ടലക്ഷ്യം അബുദാബി

HIGHLIGHTS
  • 3 മാസത്തിനിടെ 9.3 ലക്ഷം സന്ദർശകർ
business
SHARE

അബുദാബി∙ കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 9,33,640 ഇന്ത്യക്കാർ അബുദാബി സന്ദർശിച്ചു. ഇക്കാലയളവിൽ ആകെ 47 ലക്ഷം പേരാണ് അബുദാബിയിൽ എത്തിയത്. 2021 ഇതേ കാലയളവിൽ 13 ലക്ഷമായിരുന്നു. ഇന്ത്യയ്ക്കു പിന്നിൽ 2,91,576 സന്ദർശകരുമായി യുകെ ആണ് രണ്ടാം സ്ഥാനത്ത്.

പാക്കിസ്ഥാൻ (265,793), സൗദി അറേബ്യ (217,656), ഈജിപ്ത് (197,193) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള രാജ്യക്കാരുടെ എണ്ണം. ഇതേസമയം യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ പേർ പോയത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കാണ് (2,32,002). മുംബൈ (1,55,294), ഡൽഹി (1,30,723), കയ്റോ (1,18,885), കൊച്ചി (101,828) എന്നീ വിമാനത്താവളങ്ങളാണ് 2 മുതൽ 5 സ്ഥാനങ്ങളിലുള്ളത്.

English Summary: Indians visited abu dhabi story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA