ADVERTISEMENT

മുംബൈ∙ രാജ്യത്ത് ബാങ്ക് വായ്പാ വളർച്ച ശക്തമായ നിലയിലാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ പാദത്തിൽ രേഖപ്പെടുത്തിയത് മുൻകൊല്ലം ഇതേ പാദത്തെ അപേക്ഷിച്ച് 17.2% വളർച്ചയാണ്. സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന്റെ സൂചനയാണിത്. തൊട്ടുമുൻപത്തെ ത്രൈമാസത്തിൽ14.2% വളർച്ചയാണുണ്ടായത്. എല്ലാ ബാങ്ക് വിഭാഗങ്ങളും മികച്ച വായ്പാവളർച്ച നേടി.

നിക്ഷേപ വളർച്ച 9.8% ആണ്. സ്ഥിര നിക്ഷേപങ്ങളിൽ 10.2% വളർച്ചയും സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളിൽ 9.4%, കറന്റ് അക്കൗണ്ടിൽ 8.8% എന്നിങ്ങനെയും വളർച്ചയുണ്ടായി. രാജ്യത്തെ വായ്പ– നിക്ഷേപ അനുപാതം 74.8% ആണ്. 100 രൂപ നിക്ഷേപമുള്ളപ്പോൾ 74.8 രൂപ വായ്പ കൊടുത്തു എന്നർഥം. മുൻത്രൈമാസത്തിൽ ഇത് 73.5% ആയിരുന്നു. മെട്രോനഗര മേഖലകളിൽ 87.6% ആണ് വായ്പ–നിക്ഷേപ അനുപാതം.

English Summary: good growth in bank lending in the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com