എണ്ണവില വീണ്ടും മുകളിലേക്ക്

oil
SHARE

ലണ്ടൻ∙ ചൈനയിലെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്ധനത്തിന് ആവശ്യം കുറയുമെന്ന വിലയിരുത്തലിൽ ഇടിഞ്ഞ എണ്ണ(ക്രൂഡ്ഓയിൽ) വില ഇന്നലെ പെട്ടെന്ന് 3% ഉയർന്നു. വൻ പ്രതിഷേധത്തെത്തുടർന്ന്, നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ ചൈന തയാറായതാണ് എണ്ണവിപണിയിലെ ആശങ്കയകറ്റിയത്. ഇതോടെ ബ്രെന്റ് ഇനം ക്രൂഡിന്റെ വില ബാരലിന് 2.5 ഡോളർ ഉയർന്ന് 85.69 ഡോളർ ആയി. 

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താവാണ് ചൈന. രണ്ടാം സ്ഥാനത്ത് ഇന്ത്യ. രാജ്യാന്തര എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമായ വാർത്തയായിരുന്നു. എണ്ണ ഉൽപാദക രാജ്യങ്ങൾ ഡിസംബർ നാലിന് യോഗം ചേരാനിരിക്കുകയാണ്. ഉൽപാദനം പ്രതിദിനം 20 ലക്ഷം ബാരൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഈ മാസം അവർ നടപ്പാക്കിത്തുടങ്ങി. വില ഉയർന്ന നിലയിൽ നിർത്താൻ ലക്ഷ്യമിട്ട് ഇനിയും കൂടുതൽ വെട്ടിക്കുറയ്ക്കൽ നടത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകവിപണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS