ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത
Mail This Article
×
ന്യൂഡൽഹി∙ 17ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി കുറയ്ക്കുന്നത് പരിഗണിച്ചേക്കും. നിലവിൽ 18% നികുതിയാണുള്ളത്. ഇത് 12 ശതമാനമാക്കിയേക്കുമെന്നാണ് സൂചന. വെർച്വലായാണ് ഇത്തവണ യോഗം. ജിഎസ്ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നതും യോഗത്തിൽ പരിഗണിച്ചേക്കും. പ്രോസിക്യൂഷൻ നടപടികൾക്കുള്ള പരിധി 5 കോടി രൂപയിൽ നിന്ന് 20 കോടി രൂപയാക്കി ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിഎസ്ടി അപ്ലറ്റ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗം ചർച്ച ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.