ADVERTISEMENT

ന്യൂഡൽഹി∙ ഓഹരി വിപണിയിലെ ഇടപാടുകൾ, ഹോട്ടൽ ബുക്കിങ്, ഇ–കൊമേഴ്സ് ഇടപാടുകൾ എന്നിവ കൂടുതൽ എളുപ്പമാക്കാൻ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) സംവിധാനത്തിൽ മാറ്റം വരുത്തുമെന്ന് റിസർവ് ബാങ്ക്. പല തീയതികളിൽ ആവർത്തിച്ചു വരുന്ന പേയ്മെന്റുകൾ തനിയെ ചെയ്യാനുള്ള ഓട്ടോ–പേ സംവിധാനം നിലവിൽ യുപിഐ ആപ്പുകളിലുണ്ട്. ഒടിടി സബ്സ്ക്രിപ്ഷൻ അടക്കം ഓരോ മാസവും നിശ്ചിത തുക നിശ്ചിത തീയതിയിൽ ഇങ്ങനെ നൽകാം. നിലവിൽ അനുമതി നൽകിയാൽ നിശ്ചിത തുക ഒറ്റയടിക്ക് മാത്രമേ ഡെബിറ്റ് ചെയ്യാൻ കഴിയൂ.

പുതിയ സംവിധാനം വരുന്നതോടെ ഹോട്ടൽ മുറി ബുക്ക് ചെയ്യുമ്പോൾ യുപിഐ വഴി നമുക്ക് അനുമതി നൽകാം. പരമാവധി തുകയും നിശ്ചയിക്കാം. ഹോട്ടലിന് ആദ്യം ബുക്കിങ് തുക നമ്മുടെ യുപിഐയിൽ നിന്ന് ഈടാക്കാം. താമസം കഴിയുമ്പോൾ ബാക്കി തുകയും ഹോട്ടലുകൾക്ക് തനിയെ ഈടാക്കാം. ഓരോ തവണയും പേയ്മെന്റ് ആപ് എടുത്ത് ഇടപാട് നടത്തേണ്ടതില്ല. എന്നാൽ ഓരോ തവണയും തുക ഈടാക്കുമ്പോൾ നമ്മുടെ സമ്മതം തേടും. ഇ–കൊമേഴ്സ് സൈറ്റിൽ ഇത്തരം അനുമതി നൽകിയാൽ ഓരോ തവണയും സാധനം വാങ്ങുമ്പോൾ തനിയെ പണം ഈടാക്കും. ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിൽ (ബിബിപിഎസ്) ഓരോ തീയതിയിലും ആവർത്തിച്ചുവരുന്ന റെക്കറിങ് പേയ്മെന്റുകൾക്ക് അനുമതി നൽകി.

Content Highlight: RBI introducing new features in UPI platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com