ADVERTISEMENT

ദുബായ്∙ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ആവേശത്തുടക്കം. ഇനി 46 നാൾ നീളുന്ന ഷോപ്പിങ് പൂരം. എമിറേറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഷോപ്പിങ് ഫെസ്റ്റിവൽ ലോട്ടറിയുടെ വിൽപനയും തുടങ്ങി. വിലക്കുറവിനു പുറമേ കോടി കണക്കിന് രൂപയുടെ ഭാഗ്യ സമ്മാനങ്ങളും നേടാം എന്നതാണ് മുഖ്യ ആകർഷണം. 

ഒപ്പം വെടിക്കെട്ടും ഡ്രോൺ ഷോയും ലോകോത്തര കലാകാരന്മാരുടെ പ്രകടനങ്ങളും ആസ്വദിക്കാം. എമിറേറ്റിലെ ജ്വല്ലറികൾ ഡിഎസ്എഫ് ഓഫറുകൾ പ്രഖ്യാപിച്ചു. 100 കിലോഗ്രാം സ്വർണമാണ് ഭാഗ്യ സമ്മാനമായി നൽകുന്നത്. വിദേശികളെ സ്വീകരിക്കുന്നതിനു ഹോട്ടലുകളിൽ പ്രത്യേക പാക്കേജുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com