തിരുവനന്തപുരം∙ വ്യവസായ സംരംഭകർക്ക് അതുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കാനുള്ള സൗകര്യമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. ‘ചാറ്റ് വിത്ത് മിനിസ്റ്റർ’ എന്നു പേരിട്ട പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. സംരംഭകർക്ക് പരാതികളും അന്വേഷണങ്ങളും 9846441445 എന്ന നമ്പറിലേക്കു വാട്സാപ് സന്ദേശമായി അയയ്ക്കാം. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അയയ്ക്കാം. സന്ദേശം ലഭിച്ചാൽ ജില്ലാതല റിസോഴ്സസ് പഴ്സൻമാരും വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനത്തിലൂടെ പരിഹാര നടപടികൾ സ്വീകരിക്കും. പരാതികൾ പരിഹരിക്കുന്നതിനും ഇതു സംബന്ധിച്ചു സംരംഭകർക്ക് ഉചിതമായ മറുപടി നൽകുന്നതിനും പരമാവധി 7 ദിവസത്തെ സമയ പരിധി ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷം കൊണ്ട് സമയപരിധി 48 മണിക്കൂറാക്കാനാണു ശ്രമം.
സംരംഭകർക്ക് പരാതികൾ അറിയിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.