ADVERTISEMENT

നെടുമ്പാശേരി ∙  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഈ മാസം 10ന് തുറന്ന ബിസിനസ് ജെറ്റ് ടെർമിനലിൽ തിരക്കോടു തിരക്ക്. കഴിഞ്‍ ദിവസം ഇവിടെ എത്തിയത് ചാർട്ടർ ചെയ്ത 11 വിമാനങ്ങൾ. ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ എത്തിയ വിവിധ ക്ലബ്ബുകളുടെ ഉടമകളും വ്യവസായികളുമായ വിഐപികളുടെ യാത്രയ്ക്ക് ഉപയോഗിച്ചതാണ് ഈ വിമാനങ്ങൾ

ലേലം സംഘടിപ്പിക്കുന്ന ബിസിസിഐയുടെ 82 അംഗ ഉദ്യോഗസ്ഥ സംഘം 21ന് വൈകിട്ട് പ്രത്യേക വിമാനത്തിൽ എത്തി. 18 പേരുമായി ഈ വിമാനം അന്നു തന്നെ മടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായി 5 ചെറു സ്വകാര്യ ജെറ്റ് വിമാനങ്ങളും ചാർട്ടർ ജെറ്റ് വിമാന സർവീസ് നടത്തുന്ന കമ്പനികളുടെ 5 വിമാനങ്ങളും എത്തി. റിലയൻസ്, ജെഡബ്ലിയുഎസ്, സൺ ടിവി, ജിഎംആർ, ഗോയങ്ക ഗ്രൂപ്പുകളുടെ മേധാവികളോ ഉയർന്ന ഉദ്യോഗസ്ഥരോ ആയിരുന്നു യാത്രക്കാർ. 

രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ കൊച്ചി ബിസിനസ് ജെറ്റ് ടെർമിനൽ താരതമ്യേന കുറഞ്ഞ ചെലവിൽ നിർമിച്ചതിനാൽ കൊച്ചി വഴിയുള്ള ചാർട്ടർ വിമാന യാത്രയ്ക്കും കുറവാണ്. വിനോദസഞ്ചാരം, രാജ്യാന്തര ഉച്ചകോടികൾ, ബിസിനസ് യോഗങ്ങൾ, സ്വകാര്യ യാത്ര എന്നിവയിലൂടെ ഇന്ത്യയുടെ ചാർട്ടർ ഗേറ്റ് വേ ആകുക എന്ന ലക്ഷ്യമാണ് സിയാലിന്റെ പുതിയ ജെറ്റ് ടെർമിനലിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com