ADVERTISEMENT

മുംബൈ∙ ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5 ശതമാനത്തിൽ എത്തിയെന്ന് ആർബിഐ.  മാന്ദ്യം ഉൾപ്പെടെയുള്ള ദുർഘടമായ ഭീഷണി ആഗോള സാമ്പത്തിക രംഗം അഭിമുഖീകരിക്കുകയാണെന്നും റിസർവ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ(എഫ്എസ്ആർ) ചൂണ്ടിക്കാട്ടുന്നു. 

സെപ്റ്റംബർ 2022ലെ കണക്ക് അനുസരിച്ച് അറ്റ നിഷ്ക്രിയ ആസ്തി പത്തു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 1.3 ശതമാനത്തിലേക്കും താഴ്ന്നു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി അനുപാതം കുറയുന്ന പ്രവണത ഇനിയും തുടരാനാണ് സാധ്യത. 2023 സെപ്റ്റംബറിൽ 4.9 ശതമാനം ആയേക്കും. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ആരോഗ്യകരമായ മൂലധനശേഷിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ആഗോള സാമ്പത്തിക വെല്ലുവിളികളെ ഇന്ത്യ ചെറുത്തുനിൽക്കുന്നുണ്ട്. 

വെല്ലുവിളികളെ അതിവേഗം അതിജീവിക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ സവിശേഷത. അതിലൂടെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ രാജ്യത്തിനാകുന്നു. ഏതു പ്രതിസന്ധിയും നേരിടാൻ റിസർവ് ബാങ്ക് അടക്കമുള്ള സാമ്പത്തിക നിയന്ത്രണ സ്ഥാപനങ്ങൾ സജ്ജമാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. പണനയത്തിലും സാധനങ്ങളുടെ വിതരണരംഗത്തും ഉള്ള ഇടപെടലിലൂടെ വിലക്കയറ്റം ഉയർത്തുന്ന സമ്മർദം കുറയ്ക്കാനാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വിപണിയുടെ പ്രവർത്തനം പൂർണതോതിലാണെന്നും റിപ്പോർട്ട് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com