സപ്ലൈകോയിൽ സാധനം വാങ്ങാൻ ബാർകോഡ് സ്കാനിങ്

SupplyCo
SHARE

കൊച്ചി ∙ സപ്ലൈകോയിൽ നിന്നു സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നതിനു പകരം ഇന്നുമുതൽ ബാർകോഡ് സ്കാനിങ് സംവിധാനം. ഇതു സംബന്ധിച്ച് ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ ഔട്‌ലെറ്റ് മാനേജർമാർക്കു സപ്ലൈകോ നിർദേശം നൽകി. ബാർകോഡ് സ്കാനർ ഉപയോഗിച്ചു കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യത കുറയുമെന്നതാണു നേട്ടം. 

സപ്ലൈകോ ഔട്‌ലെറ്റുകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡോ മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ റേഷൻ കാർഡോ ഹാജരാക്കണം. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ റേഷൻ കാർഡ് നമ്പർ എന്റർ ചെയ്തു സബ്സിഡി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചു പരാതികൾ ഉയർന്ന സാഹചര്യത്തിലാണു പുതിയ നിർദേശം. സൂപ്പർ മാർക്കറ്റുകളിലും മാവേലി സൂപ്പർ സ്റ്റോറുകളിലും ഈ സംവിധാനം വൈകാതെ നടപ്പാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS