ADVERTISEMENT
ചെന്നൈ ∙ പുതിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പൂർണ നികുതി ഇളവ് 2 വർഷത്തേക്കു കൂടി നീട്ടി തമിഴ്നാട് ഉത്തരവിറക്കി. 2023 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെ പ്രാബല്യമുണ്ട്. ഇതോടെ പുതിയ വാഹനം വാങ്ങുന്നവർക്ക് വിലയുടെ 8% പണം ലാഭിക്കുന്നതു തുടരാം. റജിസ്ട്രേഷൻ ഫീസായ 500 മുതൽ 1,500 രൂപ വരെ മാത്രം നൽകിയാൽ മതി. 2008 മുതൽ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവു നൽകുന്നുണ്ട്.  2019ൽ 3 വർഷത്തേക്കു നികുതി പൂർണമായും ഒഴിവാക്കിയ ഉത്തരവാണ് ഇപ്പോൾ നീട്ടിയത്. സംസ്ഥാനത്തു പ്രതിമാസം 4500 ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com